കൂത്തുപറമ്പ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 21 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷിനെയാണ് കണ്ണവം പൊലീസ് അറസ്റ്റുചെയ്തത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മലഗിരിയില്‍വച്ച് ഗണേഷ് ഓടിച്ച ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പോണ്ടിച്ചേരിയിലെ ഒളിസങ്കേതത്തില്‍നിന്നാണ് അറസ്റ്റുചെയ്തത് . കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് 2009ലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത ്. ദീര്‍ഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി ഒളിച്ചുതാമസിക്കുന്നതിനെക്കുറിച്ച് കണ്ണവം പൊലീസിന് വിവരംലഭിച്ചത്. എസ്എച്ച്ഒ ജിതേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചിരുന്നു. പ്രിന്‍സിപ്പല്‍ എസ്ഐ വിപിന്‍, സിപിഒമാരായ ബിജേഷ് തെക്കുമ്പാടന്‍, പ്രജിത്ത് കണ്ണിപ്പൊയില്‍, നിസാമുദ്ദീന്‍ എന്നിവര്‍ അന്വേഷകസംഘത്തിലുണ്ടായി.