കാസര്‍കോട്: ജില്ലയിലെ തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന്. എം പി, എംഎല്‍എ മാരായ എം. രാജഗോപാലന്‍, ഇ ചന്ദ്രശേഖരന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി പിബി രാജീവ് മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമന് എന്നിവര്‍ സന്നിഹിതരായി. ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയും കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്ത് ബന്ധിപ്പിച്ചുകൊണ്ട് കാര്യങ്കോട് പുഴയില്‍ നബാര്‍ഡ് സഹായത്തോടുകൂടി നിര്‍മ്മിച്ച പദ്ധതിയാണിത്.
കാര്യങ്കോട് പുഴയില്‍ വേനല്‍ കാലത്ത് വേലിയേറ്റ സമയത്ത് പാലായി മുതല്‍ 18 കിലോമീറ്റര്‍ മുകള്ഭാഗം വരെ ഉപ്പു കലര്‍ന്ന ജലം എത്തുകയും കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം നിലനിന്നിരുന്നു ഈ പദ്ധതി യാഥാര്‍ത്ഥ്യമായതോടുകൂടി ഉപ്പുവെള്ളം തടയപ്പെടുകയും സമീപപ്രദേശങ്ങളായ നിലേശ്വരം മുന്‍സിപ്പാലിറ്റി, കിനാനൂര്‍കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി , കയ്യൂര്‍ചീമേനി, ചെറുവത്തൂര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും 4866 ഹെക്ടര്‍ കൃഷിഭൂമിയിലും മറ്റു കുടിവെള്ള സ്രോതസ്സുകളും ശുദ്ധജലം ലഭ്യമാവുകയും ചെയ്യും.
കൃഷിക്ക് ആവശ്യമായ ജല സ്രോതസായും റോഡ് ഗതാഗതത്തിനും പദ്ധതി ഉപയുക്തമാകും. ടൂറിസം വികസനത്തിനും ഉപകരിക്കും.