പാലസ്തീന്‍ രാഷ്ട്രമായി അംഗീകരിക്കാനുള്ള നിര്‍ദ്ദേശം തള്ളി ഡാനിഷ് പാര്‍ലമെന്‍റ്

Top News

കോപന്‍ഹേഗന്‍: ഒരു സ്വതന്ത്ര രാജ്യത്തിന് ആവശ്യമായ മുന്‍വ്യവസ്ഥകള്‍ ഇല്ലെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി മുമ്പ് പറഞ്ഞതിനെത്തുടര്‍ന്ന് പാലസ്തീന്‍ രാഷ്ട്രമായി അംഗീകരിക്കുന്നതിനുള്ള ബില്‍ ചൊവ്വാഴ്ച ഡെന്മാര്‍ക്ക് പാര്‍ലമെന്‍റ് നിരസിച്ചു.
സ്വതന്ത്ര രാജ്യമായി അംഗീകരിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ പാലസ്തീനിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കി റാസ്മുസെന്‍ പറഞ്ഞു. ഫെബ്രുവരിയിലാണ് ബില്‍ കൊണ്ടുവന്നത്. നാല് ഇടത് പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു. അതേസമയം ചൊവ്വാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ നിന്ന് വിദേശകാര്യ മന്ത്രി വിട്ട്നിന്നു.
മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗം പാലസ്തീന്‍ രാഷ്ട്രമായി അംഗീകരിക്കുകയാണെന്ന് പാര്‍ലമെന്‍റ് അംഗമായ സാഷ ഫാക്സെ പറഞ്ഞു. എന്നാല്‍ ഒരു പ്രവര്‍ത്തന അധികാരമോ സ്വന്തം പ്രദേശത്ത് നിയന്ത്രണമോ ഇല്ലാത്തതിനാല്‍ അത് നിഷേധിക്കുകയായിരുന്നു. നോര്‍വേ, അയര്‍ലാന്‍ഡ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. നിലവില്‍ 143 രാജ്യങ്ങള്‍ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *