തിരൂര്‍: പാലസ്തീന് നേരെയുള്ള ആക്രമണങ്ങളും അധിനിവേശവും അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ക്യാമ്പ് വിഷന്‍ 24 ആവശ്യപ്പെട്ടു.
യുദ്ധനടപടികളില്‍ നിന്ന് ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള കക്ഷികളെ സമാധാന ശ്രമങ്ങളിലേക്ക് കൊണ്ടുവരാന്‍ യു.എന്‍ പരിശ്രമിക്കണം.പാലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും അവകാശപ്പെട്ട ഭൂമി വിട്ടുകൊടുക്കുകയും ചെയ്ത് ഇസ്രായേല്‍ സമാധാന ശ്രമങ്ങള്‍ക്ക് തയ്യാറാകണം.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.
ക്യാമ്പ് ഡയറക്ടര്‍ നാസിര്‍ ബാലുശേരി, സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ഹാരിസ് ബിനു സലീം, ശരീഫ് ഏലാങ്കോട്, ഷമീര്‍ മദീനി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.