പാര്‍ലമെന്‍റിലേക്കുള്ള കര്‍ഷക മാര്‍ച്ചില്‍ 60 ടാക്ടറുകള്‍ പങ്കെടുക്കും: രാകേഷ് ടികായത്ത്

Top News

ന്യൂഡല്‍ഹി്യു : പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തുടങ്ങുന്ന 29ന് നടത്തുന്ന ‘സന്‍സദ് ചലോ’ മാര്‍ച്ചില്‍ 60 ടാക്ടറുകള്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. റോഡ് മാര്‍ഗം പാര്‍ലമെന്‍റിലേക്ക് കര്‍ഷകരുടെ ടാക്ടറുകള്‍ മാര്‍ച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കേന്ദ്ര സര്‍ക്കാറുമായുള്ള സംഭാഷണമാണ് മാര്‍ച്ച് കൊണ്ട് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ നേരിട്ട് പാര്‍ലമെന്‍റിലേക്ക് പോകും. ചുരുങ്ങിയ താങ്ങുവില സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ പ്രതികരണത്തിനായി കര്‍ഷകര്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 750 കര്‍ഷകര്‍ മരിച്ചെന്നും അതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്നും ടികായത്ത് വ്യക്തമാക്കി.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. 24ന് ഉത്തരേന്ത്യന്‍ നേതാവായിരുന്ന ഛോട്ടുറാമിന്‍റെ ജന്മവാര്‍ഷികം ‘കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് ദിവസ്’ ആയി ആചരിക്കും. 26ന് അതിര്‍ത്തിയിലെ സമരവാര്‍ഷികം വിജയിപ്പിക്കാനും കിസാന്‍ മോര്‍ച്ച യോഗം തീരുമാനിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *