കൊല്‍ക്കത്ത : ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചോദ്യം ചെയ്യല്‍ നീളും.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്. അധ്യാപക നിയമന അഴിമതി കേസിലാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. അതേസമയം, പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയെ ഒരു ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു.അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചോദ്യം ചെയ്യല്‍ നീളും.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്.ചാറ്റര്‍ജിയെ സിറ്റി കോടതി രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പാര്‍തയേ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രി വിട്ടാല്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.