പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം; സര്‍വകക്ഷിയോഗം ചേര്‍ന്നു

Top News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം അവസാനിച്ചു. ചൈനയുടെ കടന്നു കയറ്റം, അദാനി വിഷയം, മണിപ്പൂര്‍ കലാപം എന്നിവ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വനിത സംവരണ ബില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പാസാക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെച്ചു. ബി.ജെ.പി സഖ്യകക്ഷികളും വനിത സംവരണ ബില്ലിനെ പിന്തുണച്ചു.
ഇന്നാണ് പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ആരംഭിക്കുക. വിനായക ചതുര്‍ത്ഥി ദിനമായ സെപ്റ്റംബര്‍ 19ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാറും.
പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ അജണ്ടകള്‍ സര്‍ക്കാര്‍ വ്യക്തമാക്കാതിരുന്നത് നേരത്തെ വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍
നാല് ബില്ലുകളാണ് നിലവിലെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷ സഖ്യം ഉയര്‍ത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *