പാര്‍ട്ടി പേരും ചിഹ്നവും ലഭിച്ച ശേഷം സുപ്രീം കോടതിയില്‍ തടസ്സ ഹരജി നല്‍കി ഷിന്‍ഡെ വിഭാഗം

Top News

ന്യൂഡല്‍ഹി: ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, തടസ്സ ഹരജി നല്‍കി ഷിന്‍ഡെ വിഭാഗം.ഈ വിഷയത്തില്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ഷിന്‍ഡെ വിഭാഗം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ശിവ സേന എന്ന പേരും അമ്പും വില്ലും ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകനെന്ന നിലക്ക് ഉദ്ധവ് താക്കറെക്ക് വന്‍ അടിയായിരുന്നു. ഈ നടപടി ജനാധിപത്യത്തിന്‍റെ അന്ത്യമാണെന്നും പേരും ചിഹ്നവും മോഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞ താക്കറെ തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.ഇത് മുന്നില്‍ കണ്ടാണ് ഷിന്‍ഡെ വിഭാഗം തടസ്സ ഹരജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *