പാര്‍ട്ടിയ്ക്കുള്ളിലെ എല്ലാ പരാതികളും തനിക്ക് അയക്കേണ്ടെന്ന് കെ.സുധാകരന്‍

Latest News

കൊച്ചി : പാര്‍ട്ടിയ്ക്കുള്ളിലെ എല്ലാ പരാതികളും തനിക്ക് അയക്കേണ്ടതില്ലെന്ന നിര്‍ദേശവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍.താഴെ തട്ടിലെ പരാതികളില്‍ ബൂത്ത് പ്രസിഡന്‍റുമാര്‍ ആദ്യം തീര്‍പ്പ് കല്‍പ്പിക്കണം. ഡി.സി.സി പ്രസിഡന്‍റ് തീരുമാനം എടുത്ത ശേഷവും തര്‍ക്കം തുടര്‍ന്നാല്‍ മാത്രമേ ഇനി മുതല്‍ പരാതിയുമായി കെ .പി സി.സി അധ്യക്ഷനെ സമീപിക്കാന്‍ കഴിയുവെന്നും സുധാകരന്‍റെ സര്‍ക്കുലര്‍.
താഴെ തട്ടിലെ തര്‍ക്കങ്ങളില്‍ പരാതിയുമായി ഇനിമുതല്‍ നേരിട്ട് കെ.പി.സി.സി അധ്യക്ഷനെ സമീപിക്കരുതെന്നാണ് സുധാകരന്‍റെ നിര്‍ദേശം. താഴെ തട്ടിലെ പരാതി ആദ്യം ബൂത്ത് അധ്യക്ഷന് നല്‍കണം. ബൂത്ത് അധ്യക്ഷന്‍ എടുക്കുന്ന തീരുമാനത്തില്‍ പരാതി ഉണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ അറിവോടെ മണ്ഡലം പ്രസിഡന്‍റിനെ സമീപിക്കാം.ഇത്തരത്തില്‍ ബ്ലോക്ക്, ഡി.സി.സി അധ്യക്ഷന്‍മാരുടെ തീര്‍പ്പിന് ശേഷവും പരാതി തുടര്‍ന്നാല്‍ മാത്രം ഡി.സി.സി പ്രസിഡന്‍റിന്‍റെ അനുമതിയോടെ കെ.പി.സി.സി അധ്യക്ഷന് നല്‍കാം.
ഡി.സി.സി പ്രസിഡന്‍റ് പരാതികളില്‍ തീരുമാനം എടുക്കുമ്ബോള്‍ ജില്ലയുടെ ചുമതലുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായി കൂടിയാലോചന നടത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *