നോയിഡ : റേവ് പാര്‍ട്ടിയില്‍ ലഹരിക്കായി പാമ്പിന്‍ വിഷം ക്രമീകരിച്ച കേസില്‍ ബിഗ് ബോസ് വിജയിയും പ്രമുഖ യുട്യൂബറുമായ എല്‍വിഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. 2023 നവംബര്‍ മൂന്നിന് നോയിഡ സെക്ടര്‍ 51 ലെ ഒരു വിരുന്ന് ഹാളില്‍ നടത്തിയ റെയ്ഡില്‍ നാലു പാമ്പാട്ടികളെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റേവ് പാര്‍ട്ടിയില്‍ ലഹരിയായി ഉപയോഗിക്കാന്‍ പാമ്പിന്‍ വിഷം ക്രമീകരിച്ചെന്ന കേസില്‍ എല്‍വിഷിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുമുണ്ട്.