ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31 വരെ നീട്ടി.ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ ഈ വര്‍ഷം ബ്ലോക്ക് ചെയ്യില്ല.ഇന്നു മുതല്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നവര്‍ പ്രത്യേക ഫീസ് നല്‍കേണ്ടി വരും. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് നേരത്തേ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി ഇന്നലെയായിരുന്നു.ഒരു വര്‍ഷത്തേക്കുകൂടി നിശ്ചിത ഫീസോടു കൂടി സമയപരിധി നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ആണ് സര്‍ക്കുലര്‍ ഇറക്കിയത്.അടുത്ത ജൂണ്‍ 30 വരെ 500 രൂപയും അതിന് ശേഷം 1000 രൂപയുമാണ് ഫീസ്.