മാനന്തവാടി : കാടു പിടിച്ചുകിടന്ന പാതയോരത്ത് ജനകീയ പങ്കാളിത്തത്തോടെ മലര്‍വാടി തീര്‍ക്കാന്‍ ‘പൂപ്പാത ‘ പദ്ധതിയുമായി പഴശ്ശി നഗര്‍ റസിഡന്റ്സ് അസോസിയേഷന്. മാനന്തവാടി -കല്ലോടി റോഡില്‍ പഴശ്ശിനഗര്‍ റസിഡന്റ്സ് അസോസിയേഷന് പരിധിയില്‍ വരുന്ന കൊണിയന്‍ മുക്ക് മുതല്‍ പന്നിച്ചാല്‍ വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും പൂച്ചെടികള്‍ നട്ടു പരിപാലിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ നിവേദനം നല്കി പാതയോരത്തെ കാട് വെട്ടിച്ചു. റോഡരികിലെ മാലിന്യങ്ങള്‍ നീക്കിയ ശേഷമാണ് ചെടികള്‍ നട്ടത്. സംസ്ഥാന ജൈവവൈവിധ്യ അവാര്‍ഡ് ജേതാവ് പി.ജെ. മാനുവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി. വാണി ദാസ് അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സി.സി. സുജാത, ഗിരിജ സുധാകരന്, റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി എം.കെ. അനില്‍കുമാര്‍, ട്രഷറര്‍ കെ.എം. രാജു, കെ.പി. സീനത്ത്, എം.കെ. ശ്രീവത്സന്‍, കെ.പി. യൂസഫ്, കെ.എം. ഷിനോജ് എന്നിവര്‍ സംസാരിച്ചു.