പാക്കിസ്താനില്‍ ബോട്ട് മുങ്ങി 10 വിദ്യാര്‍ഥികള്‍ മരിച്ചു

Top News

ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍വ പ്രവിശ്യയില്‍ ബോട്ട് നദിയില്‍ മുങ്ങി 10 വിദ്യാര്‍ഥികള്‍ മരിച്ചു.എട്ട് വിദ്യാര്‍ഥികളെ കാണാതായി.
പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടാണ്ടാ മേഖലയിലെ മതപാഠശാലയില്‍ നിന്ന് വിനോദയാത്രയ്ക്കായെത്തിയ 50 അംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കുട്ടികളെല്ലാവരും ഏഴിനും 12നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടസാധ്യത കണക്കിലെടുത്ത് ടാണ്ടാ തടാകത്തില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് മറികടന്ന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *