പാകിസ്ഥാന്‍ നേതൃത്വം അക്രമ സംസ്കാരത്തെ
അനുകൂലിക്കുന്നവരെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

Top News

ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അക്രമ സംസ്കാരത്തെ പിന്തുണയ്ക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് ഇന്ത്യ.ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ.ജമ്മു കാശ്മീര്‍ പ്രശ്നവും വിമത നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ മരണവും,വിവാദങ്ങളും പാകിസ്ഥാന്‍ പ്രതിനിധി ചര്‍ച്ചാവിഷയമാക്കിയതിനെ തുടര്‍ന്നുള്ള മറുപടിയിലാണ് ഇന്ത്യ അയല്‍രാജ്യത്തെ വിമര്‍ശിച്ചത്. സമാധാന സംസ്കാരം എന്നത് കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യാനും ആഘോഷിക്കാനുമുള്ള ഒരു തത്വം മാത്രമല്ലെന്നും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഗോള ബന്ധങ്ങളില്‍ സജീവമായി കെട്ടിപ്പടുക്കേണ്ട ഒന്നാണെന്നും ഇന്ത്യയുടെ പ്രതിനിധി വിദിഷ മൈത്ര പറഞ്ഞു.അസഹിഷ്ണുതയുടെയും അക്രമത്തിന്‍റെയും പ്രകടനമായ ഭീകരത എല്ലാ മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും എതിരാണെന്നതില്‍ സംശയമില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അതിന് അവരെ പിന്തുണയ്ക്കുന്നവരെയും ഓര്‍ത്ത് ലോകം ആശങ്കപ്പെടുന്നുവെന്നും വിദിഷ മൈത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *