കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും തെഹ്രീകെ താലിബാന്‍റെ ചാവേര്‍ ആക്രമണം.ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തെ ചെക്പോസ്റ്റ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ട്. പൊലീസ് ആസ്ഥാനത്തിന്‍റെ പ്രവേശന കവാടത്തിന് സമീപത്തുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. വന്‍ പാട്ടെിത്തെറിയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി.)രംഗത്തെത്തിയിട്ടുണ്ട്.