ഇസ്ലാമാബാദ്: വെള്ളപ്പൊക്കം കനത്ത നാശം വിതച്ച പാകിസ്താനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ഐക്യരാഷ്ട്രസഭ. ഇത്ര മോശം കാലാവസ്ഥാ വ്യതിയാനം താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.കറാച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിയത്. കറാച്ചിയിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്.
ലോകത്തിലെ നിരവധി ദുരന്തങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാകിസ്താനിലെ വെള്ളപ്പൊക്കത്തിന് സമാനമായ മറ്റൊരു ദുരന്തവും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ഇത് വിവരിക്കാന്‍ സാധിക്കുന്നില്ല. ഭൂമിയിലെ കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിന്‍റെ ശേഷിക്ക് അപ്പുറത്തുള്ള നാശനഷ്ടങ്ങളും ദുരിതങ്ങളും കൂടുതലായി അനുഭവിക്കേണ്ടി വരും. ഇതൊരു ആഗോള പ്രതിസന്ധിയാണ്. വലിയൊരു മാറ്റത്തിന് ലോകം ഒറ്റക്കെട്ടായി നില്‍ക്കണം’.ഗുട്ടെറസ് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നിരവധി സ്ഥലങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.