പാകിസ്താന്‍ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫ് അധികാരമേറ്റു

Latest News

ഇസ്ലാമാബാദ്: ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പാകിസ്താന്‍െറ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫ് അധികാരമേറ്റു.തുടര്‍ച്ചയായ രണ്ടാംതവണയാണ് 72കാരനായ ശഹബാസ് പ്രധാനമന്ത്രിയാകുന്നത്. പാകിസ്താന്‍റെ 24ാമത്തെ പ്രധാനമന്ത്രിയാണിദ്ദേഹം. പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ 201 വോട്ടുകളാണ് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ സഹോദരന്‍ കൂടിയായ ശഹബാസിന് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫിന്‍റെ പിന്തുണയുള്ള ഇത്തിഹാദ് കൗണ്‍സില്‍ സ്ഥാനാര്‍ഥി ഉമര്‍ അയ്യൂബ് ഖാന്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി. അദ്ദേഹത്തിന് 92 വോട്ടുകള്‍ ലഭിച്ചു.
പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 265 സീറ്റുകളില്‍ പി.ടി.ഐയുടെ പിന്തുണയേകിയവര്‍ക്ക് 93 ഉം നവാസ് ശരീഫിന്‍റെ പാകിസ്താന്‍ മുസ്ലിം ലീഗിന് 80 ഉം സീറ്റുകളാണ് ലഭിച്ചത്. തുടര്‍ന്ന് ബിലാവല്‍ ഭുട്ടോ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിയുമായി ശരീഫിന്‍റെ പാര്‍ട്ടി കൈകോര്‍ക്കുകയായിരുന്നു. നവാസ് ശരീഫ് പ്രധാനമന്ത്രിയാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ശഹബാസിന് നറുക്ക് വീണത്. ഫെബ്രുവരി എട്ടിനായിരുന്നു പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ്.
.

Leave a Reply

Your email address will not be published. Required fields are marked *