ന്യൂഡല്‍ഹി: അഫ്ഗാന്‍ ജനതയുടെ പട്ടിണി മാറ്റാന്‍ ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യധാന്യം ഉടന്‍ പുറപ്പെടും. അടിയന്തിരാവശ്യത്തിനായി 50,000 ടണ്‍ ഗോതമ്പാണ് ലോറികളില്‍ അഫ്ഗാനിലേക്ക് നീങ്ങുന്നത്.പാകിസ്താനിലൂടെയാണ് ഗോതമ്ബ് എത്തിക്കുകയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.അഫ്ഗാനിലേക്കുള്ള ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കാര്യത്തില്‍ രാജ്യന്തര നയതന്ത്ര നടപടികള്‍ പൂര്‍ത്തിയായി. ആദ്യ ഘട്ടത്തിലെ ചരക്കുനീക്കത്തിന്‍റെ വിശദവിവരങ്ങള്‍ ഉടനെ അറിയിക്കും. ആഗോള ഭക്ഷ്യ വിതരണ പദ്ധതിയുടെ ഭാഗമായി റോമില്‍ നടന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണ് അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യം എത്തുക. മുന്‍തീരുമാന പ്രകാരം ഈ മാസം 22ാം തിയതിയാണ് ചരക്കുനീക്കം നടക്കുക.
അഫ്ഗാനിലെ ജനങ്ങള്‍ക്കായി അടിയന്തിരമായി ജീവകാരുണ്യ സഹായവും എത്തിക്കാന്‍ ഇന്ത്യ ഒരുക്കമാണ്. മരുന്നുകളും വാക്സിനും അഫ്ഗാനിലേക്ക് എത്തിക്കാന്‍ സാധിച്ചെന്നും ബാഗ്ചി പറഞ്ഞു. താലിബാന്‍ അധിനിവേശത്തെ തുടര്‍ന്ന് കടുത്ത സാമ്ബത്തിക വാണിജ്യ പ്രതിസന്ധിയിലായതാണ് അഫ്ഗാനില്‍ സ്ഥിതിരൂക്ഷമാക്കിയത്. ഇതിനിടെ അടിയന്തിരമായി ഭക്ഷ്യധാന്യം എത്തിക്കാന്‍ തീരുമാനിച്ച ലോറികള്‍ ഇന്ത്യന്‍ ദേശീയ പതാക വഹിച്ച് പാകിസ്താനിലൂടെ കടന്നുപോകുവാന്‍ അനുവദിക്കില്ലെന്ന നിലപാട് പാകിസ്താന്‍ എടുത്തിരുന്നു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.