പാകിസ്താനെ തകര്‍ത്ത് പ്രളയം

Top News

ഇസ്ലാമാബാദ്: ശക്തമായ മഴയിലും പ്രളയത്തിലും പാകിസ്താനില്‍ നാശനഷ്ടം തുടരുന്നു. ഇതുവരെ 1300 ഓളം പേര്‍ക്ക് രാജ്യത്ത് മഴക്കെടുതിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരാണ് മരിച്ചത് എന്നാണ് പാകിസ്താന്‍ ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന വിവരം.ജൂണ്‍ മുതല്‍ ആരംഭിച്ച ശക്തമായ മഴയിലും പ്രളയത്തിലും സിന്ധ് പ്രവിശ്യയില്‍ ഉള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായിട്ടുള്ളത്. സിന്ധില്‍ മഴക്കെടുതിയില്‍ 180 പേര്‍ മരിച്ചു. ഖൈബര്‍ പക്തുങ്ക്വയില്‍ 138 പേര്‍ക്കും, ബലൂചിസ്ഥാനില്‍ 125 പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. 1,468,019 വീടുകളാണ് മഴക്കെടുതിയില്‍ ആകെ തകര്‍ന്നത്. ഇതിനോടകം 10 ബില്യണ്‍ ഡോളറിന്‍റെ നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തകരും, പാക് സര്‍ക്കാരിന് കീഴിലെ വിവിധ ഏജന്‍സികളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അഞ്ച് ലക്ഷത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 33 മില്യണ്‍ ആളുകളെയാണ് പ്രളയം ബാധിച്ചത്. മഴക്കെടുതിയില്‍ സര്‍വ്വവും നഷ്ടമായവര്‍ക്ക് 25,000 രൂപ പാക് സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *