ഇസ്ലാമാബാദ്: പാകിസ്താനില്‍ ശക്തമായ മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1033 പേര്‍ക്കാണ് മഴക്കെടുതിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.1527 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം പെയ്ത മഴ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത് സിന്ധ് പ്രവിശ്യയെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സിന്ധില്‍ 76 പേരാണ് മരിച്ചത്. ഖൈബര്‍ പക്ത്വങ്കയില്‍ 31 പേരും, ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനില്‍ ആറ് പേരും മരിച്ചു. ബലൂചിസ്ഥാനില്‍ നാല് പേര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. 24 മണിക്കൂറിനിടെ ശക്തമായ മഴയിലും പ്രളയത്തിലുമായി 119 പേരാണ് മരിച്ചത്.
110 ഓളം ജില്ലകളെ പ്രളയം രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 72 ജില്ലകളെ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 51,275 പേരെ രക്ഷിച്ചു. 498,442 പേരെയാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.3,451.5 കിലോ മീറ്റര്‍ റോഡ് മഴയില്‍ തകര്‍ന്നു.
149 പാലങ്ങളാണ് തകര്‍ന്നത്. 949,858 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 170 ഓളം കെട്ടിടങ്ങളും തകര്‍ന്നു. ഇപ്പോഴും രാജ്യത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.