ന്യൂഡല്‍ഹി: അബദ്ധത്തില്‍ ബ്രഹ്മോസ് മിസൈല്‍ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.മൂന്ന് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും വിങ് കമാന്‍ഡര്‍ക്കുമെതിരായാണ് നടപടി. 2022 മാര്‍ച്ച് ഒമ്പതിനാണ് ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊട്ടുത്തുവിട്ടത്.
സംഭവത്തില്‍ എസ്.ഒ.പിയുടെ ലംഘനമാണ് ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മൂന്ന് ഉദ്യോഗസ്ഥരാണ് സംഭവത്തിന് ഉത്തരവാദികളെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.