കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ഭീര്‍ഭുമില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ശക്തമായ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍.ബംഗാള്‍ സര്‍ക്കാറിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാന ബിജെപി ഘടകത്തിന്‍റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനം.ഇതിന് പുറമെ വിഷയം ഏറ്റെടുക്കാന്‍ ബിജെപിയും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ബിജെപി സംഘം സ്ഥലം സന്ദര്‍ശിക്കും. മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെ ആണ് വസ്തുതകള്‍ പഠിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിയോഗിച്ചത്. അക്രമം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്‍റെ തെളിവെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ബാദു ഷെയ്ക്കിനെ അജ്ഞാത സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കലാപം ഉണ്ടായത്. 20 വീടുകള്‍ക്ക് തീവയ്ക്കുകയായിരുന്നു. തുടര്‍ന്ന് 10 പേര്‍ വെന്തുമരിച്ചു.