തിരുവനന്തപുരം : കന്നുകാലികളിലെ വൈറസ് രോഗബാധയായ ചര്‍മ മുഴ രോഗത്തിനെതിരെ ഒരു മാസം നീളുന്ന പ്രതിരോധ കുത്തിവെയ്പ് തുടങ്ങി.ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ ക്ലിഫ്ഹൗസിലെ ഫാമില്‍ വെച്ച് തുടക്കം കുറിച്ചു.ആദ്യഘട്ടമായി ജില്ലയിലെ മൃഗാശുപത്രികളില്‍നിന്നും നിയോഗിച്ചിട്ടുള്ള പ്രത്യേക ടീം അംഗങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തി ഊരുക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതാണ്. 75,000 ത്തോളം കന്നുകാലി പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ സംരക്ഷണ ഓഫീസര്‍ ബീന ബീവി അറിയിച്ചു.