ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ പ്രളയത്തില്‍ 4,000കോടി ഡോളറിന്‍റെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. 1,800 കോടി ഡോളറിന്‍റെ നാശനഷ്ടമെന്ന നാഷണല്‍ ഫ്ളഡ് റെസ്പോണ്‍സ് കോര്‍ഡിനേഷന്‍ സെന്‍ററിന്‍റെ ആദ്യ വിലയിരുത്തല്‍ തിരുത്തിയാണ് പുതിയ കണക്കെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടം 3,000 മുതല്‍ 4,000കോടി ഡോളര്‍വരെയാണ് എന്നാണ് കണക്കുകള്‍ സൂപിപ്പിക്കുന്നതെന്ന് പാകിസ്ഥാന്‍ ആസൂത്രണകാര്യ മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വേള്‍ഡ് ബാങ്കിന്‍റെ അടക്കം സഹായം തേടാനാണ് പാകിസ്ഥാന്‍റെ തീരുമാനം.