മുംബൈ ്യു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. പ്രധാന പലിശനിരക്കുകളില്‍ മാറ്റമില്ലാതെ തുടരാനാണ് തീരുമാനം. . ആര്‍ബിഐയുടെ ധനനയ നിലപാട് അക്കോമൊഡേറ്റീവ് ആയി തുടരും.കൊറോണ വൈറസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതിനായി പലിശ നിരക്കുകളും ധനനയ നിലപാടും മാറ്റമില്ലാതെ തുടരുന്നതാണ് അഭികാമ്യമെന്ന് ധനനയ സമിതി വിലയിരുത്തി.
മുംബൈയില്‍ നടന്ന സമിതിയുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും യഥാക്രമം നാല് ശതമാനവും 3.35 ശതമാനവുമായി മാറ്റമില്ലാതെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികന്ത ദാസ് പ്രസ്താവനയില്‍ പറഞ്ഞു.നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 9.5 ശതമാനമായി നിലനിര്‍ത്തി.