ബാലുശ്ശേരി :പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അതിനായി ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്നും വൃക്ഷതൈകള്‍ നട്ടുന്നതിനോടൊപ്പം അവ സംരക്ഷിക്കാനും മുന്‍ഗണന നല്‍കണമെന്നും ഓയിസ്ക്ക ജില്ലാ പ്രസിഡന്‍റ് അഡ്വ .കെ.ജയപ്രശാന്ത് ബാബു അഭിപ്രായപ്പെട്ടു
പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാതല വൃക്ഷതൈ വിതരണം ബാലുശ്ശേരി ചാപ്റ്റര്‍ സെക്രട്ടറി മധു മാസ്റ്റര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ കോഡിനേറ്റര്‍ ബിജു ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. ഫൈസല്‍ കിനാലൂര്‍, കെ.ജയപ്രകാശ് മാസ്റ്റര്‍, ഡോ.ജെ. എസ്.അഞ്ജന , എന്‍.കെ. പത്മനാഭന്‍ മാസ്റ്റര്‍, അജിത ജയപ്രകാശ്,നൗഫല്‍ പനങ്ങാട് എന്നിവര്‍ സംസാരിച്ചു.