പരിസ്ഥിതി ലോല മേഖലയില്‍ ഖനനം പാടില്ലെന്ന് സുപ്രീംകോടതി

Top News

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിന് പുറത്ത് പരിസ്ഥിതി ലോല മേഖലയാണെങ്കില്‍ അവിടെയും ഖനനം അനുവദിക്കില്ലെന്ന് സുപ്രീംകോടതി.സംരക്ഷിത വനങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമതിലിന് പുറത്തുള്ള പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് താഴെയായലും ഖനനത്തിനുളള നിരോധനം ഒരു കിലോമീറ്റര്‍ വരെയായിരിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരുതല്‍ മേഖല വിധിയില്‍ ഭേദഗതി വരുത്തി ഏപ്രില്‍ 26ന് പുറപ്പെടുവിച്ച വിധിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിനപ്പുറത്ത് ഖനനം അനുവദനീയമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു സുപ്രീംകോടതി.പരിസ്ഥിതി ലോല മേഖലയില്‍ നിരോധിത പ്രവര്‍ത്തനമാണ് ഖനനമെന്നും അതിനാല്‍ ആ മേഖല സംരക്ഷിത വനങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ അപ്പുറത്തേക്ക് നീണ്ടാലും ഖനനം അനുവദിക്കാനാവില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *