കോഴിക്കോട്: പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫ എംകെ പ്രസാദ് (86) അന്തരിച്ചു.കോവിഡ് ബാധിതനായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. എറണാകുളത്തുവച്ച് പുലര്‍ചെയാണ് മരണം സംഭവിച്ചത്.
അറിയപ്പെടുന്ന ഗ്രന്ഥകാരനാണ്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും, പ്രകൃതി സ്നേഹിയുമായിരുന്നു. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു.സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.
കോഴിക്കോട് സര്‍വകലാശാല പ്രോ വിസിയായും മഹാരാജാസ് കോളജ് പ്രിന്‍സിപലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി പ്രചാരണത്തിന്റെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രൊജെക്ടുമായി ബന്ധപ്പെട്ടുമടക്കം നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.വീട്ടാവശ്യങ്ങള്‍ക്കുള്ള ഊര്‍ജത്തിന് പരമ്ബരാഗത സ്രോതസുകളെ ആശ്രയിക്കണമെന്ന വാദക്കാരനായിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ മിലേനിയം എകോസിസ്റ്റം അസസ്മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേള്‍ഡ് വൈഡ് ഫന്‍ഡ് ഓഫ് നേചറിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.വയനാട്ടിലെ എംഎസ് സ്വാമിനാഥന് റിസേര്‍ച് ഫൗന്ഡേഷനിലെ പ്രോഗ്രാം അഡ്വൈസറി കമിറ്റി ചെയര്‍പേഴ്സനായിരുന്നു. കൂടാതെ ഗവര്‍ണമെന്റ് കൗണ്‍സിലിന്റെ സെന്റര്‍ ഓഫ് എന്‍വയണ്‍മെന്റ് എഡ്യുകേഷനിലും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡിലും അംഗമായിരുന്നു. പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐആര്‍ടിസിയുടെ നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
