കൊച്ചി: പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള മുന്‍ ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി.പാര്‍ക്കിങ് അടക്കം പമ്ബയിലെ സൗകര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പെഷല്‍ കമീഷണര്‍ക്ക് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശവും നല്‍കി. ഇതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഉത്തരവ്.
അനധികൃതമായി പമ്പയില്‍ പാര്‍ക്ക് ചെയ്ത 53 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. തിരക്കുള്ളപ്പോള്‍ അടിയന്തരാവശ്യത്തിന് ഉപയോഗിക്കുന്ന അഞ്ച് ബസുകള്‍ക്ക് പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടു. ബസിന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിലക്കലില്‍ 10 കൗണ്ടറുണ്ട്. ഇതില്‍ ഒരെണ്ണം മുതിര്‍ന്ന് പൗരന്മാര്‍ക്കുള്ളതാണ്.
നിലവില്‍ 85,000 തീര്‍ഥാടകള്‍ പ്രതിദിനം ശബരിമല ദര്‍ശനം നടത്തുന്നുണ്ടെന്നും പമ്ബയിലേക്ക് പ്രത്യേക സര്‍വിസ് നടത്തുന്ന നിലവിലെ സാധാരണ സര്‍വിസുകള്‍ തുടരുന്നുണ്ടെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.