ഉള്ള്യേരി : ഗ്രാമപഞ്ചായത്തിലെ ആനവാതിലില്‍ പനി ബാധിച്ച് മരിച്ച ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്ക് എച്ച് 1 എന്‍1 വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു.ഔദ്യോഗിക അറിയിപ്പുണ്ടായില്ലെങ്കിലും ജില്ല മെഡിക്കല്‍ ഓഫിസില്‍നിന്ന് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനവാതില്‍ കൂടത്തിങ്കല്‍ മീത്തല്‍ ഷൈജുവിന്റെ മകള്‍ ഋതുനന്ദ (12) പനിബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ പനിയെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിക്ക് പനി കൂടിയതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഋതുനന്ദയുടെ ഇരട്ട സഹോദരി ഋതുവര്‍ണ പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.