തിരുവനന്തപുരം: പനിബാധിതരെ കൊണ്ട് നിറഞ്ഞ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍. പ്രതിദിനം പതിനായിരത്തിലേറെ പേരാണ് പനിബാധിച്ച് ആശുപത്രികളില്‍ ചികിത്സതേടുന്നത്. വൈറല്‍ പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം കോവിഡ് ബാധിതരുടെ എണ്ണത്തിലും നേരിയ വര്‍ധനവുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് പറയുന്നു.മൂന്ന് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേര്‍ പനിക്ക് ചികിത്സതേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തി. ഏറ്റവും അധികം രോഗികള്‍ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നതുപോലെയാണ് വര്‍ഷാവസനവും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത്. കാലവസ്ഥ വ്യതിയാനവും വിട്ടുവിട്ടു പെയ്യുന്ന മഴയും പനി കൂടാന്‍ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. കൊതുനശീകരണത്തില്‍ വീഴ്ചയുണ്ടായത് ഡെങ്കു അടക്കമുള്ള രോഗങ്ങളുടെ പകര്‍ച്ചക്ക് കാരണമായിട്ടുണ്ട്.ഈ വര്‍ഷം ഇതുവരെ 268 പേര്‍ക്ക് ഡെങ്കിപ്പനിയും 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എലിപ്പനിമൂലം ഒരു മരണവുമുണ്ടായി. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സതേടുന്ന ആളുകളുടെ എണ്ണത്തിലും നേരിയ വര്‍ധനവുണ്ട്. പ്രതിദിനം ഇരുപതിനടുത്ത് ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് സൂചന.