ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദി യുഎഇ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഈ മാസം അവസാനമാണ് മോദിയുടെ സന്ദര്‍ശനം.ജര്‍മനിയിലെ സന്ദര്‍ശനത്തിന്‍റെ ഭാഗമായിട്ടാണ് അദ്ദേഹം യുഎഇയിലെത്തുക. ജര്‍മനിയില്‍ പ്രധാനമന്ത്രി ജി7 ഉച്ചകോടിയുടെ ഭാഗമാകും. അവിടേക്ക് പോകുന്നതിന് മുമ്പായിരിക്കും അദ്ദേഹം യുഎഇയിലെത്തുക. ജി7 ഉച്ചകോടി ജൂണ്‍ 26 മുതല്‍ 28 വരെ ബവാരിയന്‍ ആല്‍പ്സിലെ സ്കോള്‍സ് എല്‍മാവുവിലാണ് നടക്കുന്നത്. അതേസമയം ഇതിന് ശേഷമാണോ അതോ മുമ്പാണോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയും യുഎഇയും തമ്മില്‍ ഉന്നത തല യോഗം ഇടയ്ക്കിടെ നടക്കാറുണ്ട്.പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദര്‍ശനം നടത്തിയത് 2019 ഓഗസ്റ്റിലാണ്. അന്ന് ഓര്‍ഡര്‍ ഓഫ് സയ്യിദ് പുരസ്കാരം മോദിക്ക് ലഭിച്ചിരുന്നു.യുഎഇയിലെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായിരുന്നു ഇത്. യുഎഇയില്‍ റുപെ കാര്‍ഡ് ലോഞ്ച് ചെയ്തതും ഈ ദിവസമായിരുന്നു.