ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷപ്പാമ്പാണെന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പ് പറയണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരമാന്‍.കോണ്‍ഗ്രസിന്‍റെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. താന്‍ അതിനെ അപലപിക്കുന്നുവെന്നും നിര്‍മല പറഞ്ഞു.
ഒരു വശത്ത് സ്നേഹത്തിന്‍റെ കടകള്‍ തുറക്കാന്‍ രാഹുല്‍ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ നടത്തുന്നു, എന്നാല്‍ മറുവശത്ത്, അദ്ദേഹത്തിന്‍റെ പാര്‍ട്ടി അധ്യക്ഷന്‍ പ്രധാനമന്ത്രിക്കുനേരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.മോദി വിഷപ്പാമ്പാണ്, അത് തീണ്ടിയാല്‍ നിങ്ങള്‍ മരിക്കുമെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗഡില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.