പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം

Top News

തിരൂര്‍:പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് ന്യൂസ് പേപ്പര്‍ ഏജന്‍റ് അസോസിയേഷന്‍ തിരൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ചേക്കു കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു എരിയ പ്രസിഡന്‍റ് നാസര്‍ കാരത്തൂര്‍ അധ്യക്ഷത വഹിച്ചു. പത്രഎജന്‍റുമാര്‍ക്കുള്ള വെല്‍ഫയര്‍ സ്കീം പദ്ധതിയുടെ ഏരിയതല ഉദ്ഘാടനം എജന്‍റ് ലത്തീഫില്‍ നിന്നും സ്വികരിച്ച് ദേശീയസമിതി അംഗം സി. പി.വഹാബ് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ വിജയികളായ ഏജന്‍റുമാരുടെ മക്കളെയും വിതരണക്കാരെയും ചടങ്ങില്‍ അനുമോദിച്ചു തിരൂര്‍ ഏരിയയില്‍ നടത്തിയ സമ്മാന പദ്ധതിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സക്കരിയ്യ തിരൂര്‍, എം.സോമന്‍ മൂലക്കല്‍, ബഷീര്‍ വെട്ടം, ഷറഫുദ്ധീന്‍, ലത്തീഫ് ബി പി അങ്ങാടി,അബ്ദുറഹിമാന്‍ താനാളൂര്‍ എന്നിവര്‍ സംസാരിച്ചു. എരിയ സെക്രട്ടറി അഫ്സല്‍ കെ പുരം സ്വാഗതവും ട്രഷറര്‍ ബഷീര്‍ പറവണ്ണ, നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *