കോഴിക്കോട് : കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 56ാം സംസ്ഥാന സമ്മേളനത്തിന്‍റെ നടത്തിപ്പിന് സ്വാഗതസംഘം രുപീകരിച്ചു.
ജൂലൈ അവസാനവാരം തിരുവനന്തപുരത്താണ് സമ്മേളനം. സ്വാഗത സംഘരൂപീകരണയോഗം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു.എം.വിന്‍സെന്‍റ് എം.എല്‍.എ, എച്ച്.എം.എസ് നേതാവ് സി.പി.ജോണ്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, ജേക്കബ് ജോര്‍ജ്, ബി.അനില്‍കുമാര്‍ (എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്) എസ്.ആര്‍ മോഹനചന്ദ്രന്‍ (കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി), മുഹമ്മദ് റഫീഖ് (എ.കെ.ജി.സി.ടി ജനറല്‍ സെക്രട്ടറി) കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്‍ര് കെ.പി റെജി, ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ്, ജില്ലാ സെക്രട്ടറി ബി.അഭിജിത്, സാനു ജോര്‍ജ് തോമസ്, അനുപമ ജി.നായര്‍, ജി.പ്രമോദ്, ആര്‍.ജയപ്രസാദ്, പി .കുമാര്‍, എന്നിവര്‍ സംസാരിച്ചു.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധമാധ്യമങ്ങളെ പ്രതിനിധാനം ചെയ്ത് കുറഞ്ഞത് 1500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.