പത്ത് രാജ്യക്കാര്‍ക്ക് പ്രവേശന
വിലക്കേര്‍പ്പെടുത്തി ഒമാന്‍

Gulf World

മസ്ക്കറ്റ്: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കെര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി. ലെബനോന്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ടാന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 15 ദിവസത്തേക്ക് താത്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഒമാനിലേക്കുള്ള യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് ഈ രാജ്യങ്ങള്‍ വഴി സഞ്ചരിച്ച ആളുകള്‍ക്ക് അടക്കം വിലക്ക് ബാധകമാകും. ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ല.രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നേരത്തെ തന്നെ ഇവിടെ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് സ്വദേശിവിദേശി പൗരന്മാരോട് ഒമാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഒഴിച്ചു കൂടാനാവാത്ത സാഹചര്യം ഉണ്ടായാല്‍ മാത്രമെ യാത്രകള്‍ നടത്താവൂ എന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഒമാനില്‍ കഴിഞ്ഞ ദിവസം 330 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *