പതിയുടെ വൈദ്യപരിശോധന; നടപടികളുടെ മാര്‍ഗരേഖയ്ക്ക് അംഗീകാരം

Top News

തിരുവനന്തപുരം :മെഡിക്കല്‍ എക്സാമിനേഷന്‍ / മെഡിക്കോ ലീഗല്‍ എക്സാമിനേഷന്‍ എന്നിവയ്ക്ക് ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുടെ മാര്‍ഗരേഖ മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ചു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.
മജിസ്ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്ട്രര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് തയാറാക്കിയ മാര്‍ഗരേഖയ്ക്കാണ് അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് 2022 മെയ് ഏഴിന് പ്രസിദ്ധീകരിച്ച മെഡിക്കോ- ലീഗല്‍ പ്രോട്ടോകോളില്‍ ഭേദഗതി വരുത്തും.
ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ (കുറ്റവാളിയെ/ഇരയെ/സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങള്‍ ശേഖരിച്ചും അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണ്., മേല്‍പ്പറഞ്ഞ അവസ്ഥ സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തില്‍ പ്രസ്തുത വിവരം സ്വകാര്യ നോട്ട്ബുക്കിലും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ ജനറല്‍ ഡയറിയിലും രേഖപ്പെടുത്തേണ്ടതാണ്.
നേരിട്ട് ആശുപത്രിയില്‍ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ ഫോണ്‍ മുഖാന്തിരമോ സന്ദേശം മുഖേനയോ സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. ആശുപത്രി ജീവനക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പായി ഇക്കാര്യം അറിയിക്കേണ്ടതാണ്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കണം. മദ്യം/മയക്കുമരുന്ന്, തുടങ്ങിയ ഏതെങ്കിലും സൈക്കോട്രോപിക് മരുന്നുകളുടെ സ്വാധീനത്തില്‍ ആക്രമണ സ്വഭാവമുള്ള/അക്രമാസക്തരായ വ്യക്തികളെ ശാരീരിക നിയന്ത്രണം/കൈവിലങ്ങ് ഏര്‍പ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാവണം ആരോഗ്യപ്രവര്‍ത്തകന്‍റെ മുമ്പില്‍ പരിശോധനയ്ക്ക്/ ചികിത്സയ്ക്ക് ഹാജരാക്കേണ്ടത്. ശാന്തനാകുന്ന/ഒഴിവാക്കേണ്ട സാഹചര്യത്തില്‍ അത് നീക്കം ചെയ്യാവുന്നതാണ്. പ്രാഥമിക അപകട സാധ്യത ഉചിതമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തേണ്ടതാണ് തുടങ്ങി നിര്‍ദ്ദേശങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *