ഗാന്ധിനഗര്‍: പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ സഖ്യത്തെ പഴയ കുപ്പിയിലെ പഴയ വീഞ്ഞ് എന്ന് ഉപമിച്ച അമിത് ഷാ, 12 ലക്ഷം കോടി രൂപയുടെ അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കൂട്ടം നേതാക്കളാണ് സഖ്യത്തിലെന്നും ആരോപിച്ചു.
പ്രതിപക്ഷമായ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച ഷാ, അതിന്‍റെ ഭരണകാലത്ത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ലോകത്തിലെ 11-ാം റാങ്കിന് അപ്പുറത്തേക്ക് പോയിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയടിക്ക് അതിനെ അഞ്ചാം സ്ഥാനത്തെത്തിച്ചെന്നും ഷാ പറഞ്ഞു.12 ലക്ഷം കോടി രൂപയുടെ അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കൂട്ടം നേതാക്കളാണ് യു.പി.എയിലും കോണ്‍ഗ്രസിലും. അവര്‍ ഇപ്പോള്‍ പേര് മാറ്റി.എന്നാല്‍ നിങ്ങള്‍ അവരെ യു.പി.എ എന്ന് വിളിക്കണമെന്നും അമിത് ഷാ പറഞ്ഞു.പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന ചൊല്ല് നിങ്ങള്‍ കേട്ടിട്ടില്ലേ. എന്നാല്‍ ഇവിടെ കുപ്പിയും വീഞ്ഞും പഴയതാണ്. അതുകൊണ്ട് ചതിക്കപ്പെടരുത്. മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
