കീവ് : യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്കിന്‍.വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നല്‍കും. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. ഇത് സംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് റഷ്യന്‍ സ്ഥാനപതി മാധ്യമങ്ങളോട് പറഞ്ഞു. പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സുലേറ്റിനെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.