പട്ടികവര്‍ഗ കുടുംബത്തിലെ അംഗങ്ങളായി എസ്.ടി പ്രമോട്ടര്‍മാര്‍ മാറണമെന്ന് മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം: ഓരോ പട്ടികവര്‍ഗ കുടുംബത്തിലെയും അംഗങ്ങളായി എസ്.ടി പ്രമോട്ടര്‍മാര്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പുതുതായി തെരഞ്ഞെടുക്കപ്പെട്ട എസ്.ടി പ്രമോട്ടര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുമതലപ്പെടുത്തിയ സ്ഥലത്ത് സര്‍ക്കാര്‍ പ്രതിനിധിയായി ഇവര്‍ പ്രവര്‍ത്തിക്കുമ്ബോള്‍ പട്ടികവര്‍ഗ വിഭാഗത്തിന്‍റെ ഉന്നമനം ഉറപ്പു വരുത്താനാകും. പദ്ധതികള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ സവിശേഷമായ ഇടപെടല്‍ പ്രമോട്ടര്‍മാര്‍ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രമോട്ടര്‍ ചുമതല ജോലിയല്ല. സാമൂഹ്യസേവന പരിപാടിയാണ്. ആ നിലയ്ക്ക് മികച്ച പ്രതിബദ്ധതയോടെ പ്രമോട്ടര്‍മാര്‍ പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ പട്ടിക വര്‍ഗക്കാര്‍ക്കായി നടപ്പാക്കുന്ന പ്രവൃത്തികള്‍ എല്ലാവരും അറിഞ്ഞിരിക്കില്ല. എന്നാല്‍ പ്രമോട്ടര്‍മാര്‍ ഈ വിവരങ്ങള്‍ എല്ലാ കുടുംബങ്ങളിലുമെത്തിക്കണം.സാമൂഹ്യ സേവനത്തില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകരായി മാറുമ്ബോള്‍ വിദ്യാഭ്യാസം ഒഴിവാക്കുന്നവരെ സ്കൂളുകളിലെത്തിക്കാനാകും. ചികില്‍സ വേണ്ടവര്‍ക്ക് യഥാസമയം നല്‍കാനാകും. പ്രദേശത്തിന്‍റെ അടിസ്ഥാന വികസന ആവശ്യങ്ങള്‍ കണ്ടറിയാന്‍ കഴിയും. ഇത്തരത്തില്‍ ആദിവാസി സമൂഹത്തിന്‍റെ സമഗ്രപുരോഗതിക്ക് എല്ലാ മേഖലയിലും പ്രമോട്ടര്‍മാര്‍ക്ക് ഇടപെടാന്‍ കഴിയുമെന്നും പിണറായി ചൂണ്ടിക്കാട്ടി.മന്ത്രി കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുതുതായി തെരത്തെടുക്കപ്പെട്ട 1232 പ്രമോട്ടര്‍മാരില്‍ അട്ടപ്പാടി, വയനാട് മേഖലകളില്‍ നിന്നുള്ള 180 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *