.സമീപത്തെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു
. പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും
കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ജെന്‍സണ്‍ (38), ഫ്രെഡിന(30), കെ.ജെ മത്തായി (69), എസ്തര്‍(7), എല്‍സ (5), ഇസബെല്‍ (8), നീരജ്(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വരാപ്പുഴ ഭാഗത്തെ കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി.
സംഭവത്തില്‍ കെട്ടിടത്തിന്‍റെ കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ പ്രകമ്പനമുണ്ടായി.അപകടമുണ്ടായ സ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ എത്താന്‍ വൈകിയിരുന്നു. റോഡില്‍ പൈപ്പിട്ട് വെള്ളമെത്തിച്ചായിരുന്നു കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ കളക്ടര്‍ രേണു രാജും റൂറല്‍ പൊലീസ് മേധാവിയും സംഭവ സ്ഥലത്തെത്തി.