പടക്കശാലയില്‍ സ്ഫോടനം; ഏഴു മരണം

Top News

കൗശാമ്ബി: ഉത്തര്‍പ്രദേശിലെ കൗശാമ്ബി ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. കോഖ്രാജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹേവ ഗ്രാമത്തില്‍ ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് സ്ഫോടനം നടന്നത്.സ്ഫോടനത്തെ തുടര്‍ന്ന് പടക്കശാലയിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. വെടിമരുന്നിന് തീപിടിച്ചതാണ് സ്ഫോടന കാരണമെന്ന് കരുതുന്നു. മരിച്ചവരില്‍ നാലുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
പടക്കശാല ഉടമയായ ഷാഹിദും (35) കൊല്ലപ്പെട്ടു. സ്ഫോടനസമയത്ത് പടക്കശാലയില്‍ 18 പേരാണുണ്ടായിരുന്നത്. 10 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. പടക്കശാലക്ക് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും തദ്ദേശ സ്ഥാപന അനുമതിയോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *