പഞ്ചാബ് മുഖ്യമന്ത്രി ചന്നിയുടെ മരുമകന്‍ അറസ്റ്റില്‍

Kerala

അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബില്‍ കോണ്‍ഗ്രസിന് ഇഡി യുടെ ഇരുട്ടടി.
അനധികൃത മണല്‍ ഖനന കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ചന്നിയുടെ മരുമകനെ ഇഡി അറസ്റ്റ് ചെയ്തു.
ചന്നിയുടെ അനന്തരവന്‍ ഭുപീന്ദര്‍ സിംഗ് ഹണിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഹണിയെ ഇഡി ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. എന്നാല്‍,രാത്രി വൈകി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഹണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.എന്നാല്‍, അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് റെയ്ഡില്‍ പിടികൂടിയ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഹണിയെയും ഇദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികളായ രണ്ടു പേരെയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും.
കോടതി അനധികൃത മണല്‍ ഖനന റാക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂവരും നിരീക്ഷണത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *