പഞ്ചാബ് നിയമസഭയില്‍ അമരീന്ദര്‍പക്ഷം വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കും

Uncategorized

ഛണ്ഡീഗഢ്: പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിസന്ധി രൂക്ഷമാക്കി അമരീന്ദര്‍ പക്ഷം വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടാനൊരുങ്ങുന്നു. സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് ഒരു മന്ത്രിയും പാര്‍ട്ടി നേതാക്കളും രാജിവച്ച സാഹചര്യത്തിലാണ് അമരീന്ദര്‍ പ്രത്യാക്രമണത്തിനൊരുങ്ങുന്നത്.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സിദ്ദുവിന്‍റെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള രാജിക്കുപിന്നാലെ മന്ത്രി റസിയ സുല്‍ത്താന രാജി പ്രഖ്യാപിച്ചത്. ഇവര്‍ക്കു പുറമെ ഏതാനും പാര്‍ട്ടി നേതാക്കളും രാജിവച്ചിട്ടുണ്ട്. അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മില്‍ നടക്കുന്ന ആഭ്യന്തര കലഹത്തിനൊടുവിലാണ് സിദ്ദുവിനെ കോണ്‍ഗ്രസ് പ്രിസിഡന്‍റാക്കിയത്. എന്നാല്‍ അധികം താമസിയാതെ അമരീന്ദര്‍ സ്ഥാനമൊഴിഞ്ഞു. തൊട്ടുപിന്നാലെ സിദ്ദുവും പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനം ഉപേക്ഷിച്ചു. പുതിയ മന്ത്രിസഭയില്‍ മന്ത്രിമാരായി ചേര്‍ന്നവരെച്ചൊല്ലിള്ള തര്‍ക്കമാണ് പുതിയ തര്‍ക്കത്തിന് കാരണം.
മുഖ്യമന്ത്രി പദത്തില്‍ നിന്നൊഴിഞ്ഞ അമരീന്ദര്‍ ഇന്നലെ സോണിയാഗാന്ധിയെ കാണാന്‍ തലസ്ഥാനത്തെത്തിയിരുന്നു. അതേസമയം അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള സൂചയും പുറത്തുവന്നിട്ടുണ്ട്. നിരവധി നേതാക്കള്‍ അമരീന്ദറിനെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *