പഞ്ചാബിലെ പലഹാരക്കടയില്‍ ‘ജീത് കെ ലഡു’ ഒരുങ്ങി

Top News

ലുധിയാന്യു : നാളത്തെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകള്‍.വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പലതരം ലഡുകള്‍ക്കുള്ള ഓര്‍ഡറുകള്‍ കിട്ടിയതായി കടയുടമകള്‍ പറഞ്ഞു. വിജയാഘോഷങ്ങള്‍ക്കായി ടണ്‍ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളുമാണ് കടകളില്‍ തയാറാക്കിവെച്ചിരിക്കുന്നത്.ലുധിയാനയിലെ ഒരു മധുരപലഹാരക്കടയില്‍ ‘ജീത് കെ ലഡൂസ്’ (വിജയത്തിന്‍റെ ലഡൂസ്) തയ്യാറാക്കിയത് വാര്‍ത്തകളില്‍ ശ്രദ്ധനേടിയിരുന്നു. ലഡുവിന് ഏകദേശം 5 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഡുവിന്‍റെ വലിയ ഓര്‍ഡറുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചതെന്ന് പഞ്ചാബിലെ ഹല്‍വായ് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ സിംഗ് പറഞ്ഞു. മഹാമാരികാലത്ത് നേരിട്ട പ്രതിസന്ധികളെ ഈ അവസരത്തിലൂടെ ഒരുവിധം മറികടക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇപ്രാവശ്യം വിജയാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലഡുകള്‍ തയ്യാറാക്കാന്‍ പരിശീലനം ലഭിച്ച ജീവനക്കാരെയും ഞങ്ങള്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *