ചങ്ങനാശേരി: പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയ യുവതി നേരിടേണ്ടി വന്നതു മാസങ്ങള്‍ നീണ്ട മാനസിക ശാരീരിക പീഡനങ്ങള്‍.
മാസങ്ങളോളം ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നു യുവതി പറ!യുന്നു.
ഇതിനിടെ, ദുബായില്‍ ആയിരുന്ന ഭര്‍ത്താവ് തിരിച്ചെത്തി. എന്നാല്‍, തിരിച്ചെത്തി കഴിഞ്ഞപ്പോള്‍ സ്വഭാവത്തില്‍ ആകമാനം മാറ്റങ്ങള്‍ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പില്‍ ഇയാള്‍ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു.
തുടര്‍ന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതില്‍ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാള്‍ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങള്‍ നടത്തി ഭാര്യയെ പതുക്കെ ഈ വിഷ!യത്തിലേക്കു കൊണ്ടുവന്നു.പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതില്‍ ചേരണമെന്നുമൊക്കെ സമ്മര്‍ദം തുടങ്ങിയത്. ഭര്‍ത്താവിന്‍റെ സമ്മര്‍ദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചെന്നുപെട്ടത്. എന്നാല്‍, പിന്നീടു കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു.
താനും അതിന്‍റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭര്‍ത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭര്‍ത്താവിന്‍റെ ഭീഷണി.