തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഫാമിലെ താറാവുകളെ കൊല്ലുന്ന നടപടി ക്രമങ്ങള്‍ തുടങ്ങി. ഫാമിലുള്ള, 1500 കുഞ്ഞുങ്ങള്‍ അടക്കം 4000 ത്തോളം താറാവുകളെയാണ് ആദ്യഘട്ടത്തില്‍ കൊന്നത്.ജനവാസ മേഖല എന്നത് കണക്കിലെടുത്ത് ഗ്യാസ് ചേമ്പറിലാണ് ഇവയെ സംസ്കരിക്കുന്നത്. അതേസമയം, ഫാമിന് പുറത്തുള്ള വളര്‍ത്തു പക്ഷികളെ കൊല്ലുന്ന ജോലികള്‍ വ്യാഴാഴ്ച തുടങ്ങും.മൃഗസംരക്ഷണ വകുപ്പ് ഇതിനായി ദ്രുത കര്‍മ്മ സേനയുടെ അഞ്ചു സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ഘട്ടം ഘട്ടമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഴുവന്‍ താറാവുകളെയും കൊല്ലാനുള്ള തീരുമാനമുണ്ടായത്.ചൊവ്വാഴ്ച രാവിലെ എട്ടിനാണ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. ഫാമിലെ മുഴുവന്‍ താറാവുകളെയും വിഷം കൊടുത്ത് കൊന്നതിനുശേഷം ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് സംസ്കരിക്കുകയായിരുന്നു. ആദ്യമായാണ് താറാവുകളെ ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് സംസ്കരിക്കുന്നത്. ജനവാസ മേഖല ആയതിനാല്‍ പുക അധികം ഉയരാതിരിക്കാന്‍ വേണ്ടിയും വേഗത കൂടാനുമാണ് ഇത്തരത്തില്‍ സംസ്കരിച്ചത്.