തിരുവനന്തപുരം:കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനത്തെ പക്ഷിപ്പനിബാധയെക്കുറിച്ച് അന്വേഷിക്കാനായി ഉന്നതതല സംഘത്തെ അയക്കും.പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് വിശദമായി പരിശോധിച്ച് ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംഘം സമര്‍പ്പിക്കും.ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, ന്യൂഡല്‍ഹി നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് , ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിലേക്കുള്ള 7 അംഗ കേന്ദ്രസംഘം. ബംഗലുരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ മേഖലാ ഓഫീസിലെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. രാജേഷ് കെദാമണിയുടെ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
പക്ഷിപ്പനി കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികള്‍, നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പ്രോട്ടോക്കോളുകള്‍ തുടങ്ങിയവയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെ കേന്ദ്രസംഘം സഹായിക്കും