ന്യൂസിലാന്‍ഡിനെതിരെ വമ്പന്‍ ജയം; ഇന്ത്യക്ക് പരമ്പര

Sports

അഹ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്‍റി 20യില്‍ വമ്ബന്‍ ജയവുമായി ഇന്ത്യ പരമ്ബര സ്വന്തമാക്കി. 168 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം.ബാറ്റിങ്ങില്‍ 17 പന്തില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റെടുത്ത് ബൗളിങ്ങിലും തിളങ്ങി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു നാല് വിക്കറ്റ് നേട്ടം. അര്‍ഷ്ദീപ് സിങ്, ശിവം മാവി, ഉമ്രാന്‍ മാലിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് 66 റണ്‍സിന് കൂടാരം കയറി.
ഫിന്‍ അലന്‍ (മൂന്ന്), ഡെവണ്‍ കോണ്‍വെ (ഒന്ന്), മാര്‍ക് ചാപ്മാന്‍ (പൂജ്യം),െ ഗ്ലന്‍ ഫിലിപ്സ് (രണ്ട്), മൈക്കല്‍ ബ്രേസ് വെല്‍ (എട്ട്) മിച്ചല്‍ സാന്‍റ്നര്‍ (13), ഇഷ് സോധി (പൂജ്യം) ലോക്കി ഫെര്‍ഗൂസന്‍ (പൂജ്യം)െ ബ്ലയര്‍ ടിക്നര്‍ (ഒന്ന്), ഡാറില്‍ മിച്ചല്‍ (35) എന്നിവരാണ് പുറത്തായത്. ബെഞ്ചമിന്‍ ലിസ്റ്റര്‍ റണ്‍സെടുക്കാതെ പുറത്താകാതെ നിന്നു. കൂട്ടത്തകര്‍ച്ചക്കിടയിലും പിടിച്ചു നിന്നത് ഡാറില്‍ മിച്ചല്‍ മാത്രമാണ്.
വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തിലേ തിരിച്ചടിയേല്‍ക്കുകയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത ഫിന്‍ അലനെ പാണ്ഡ്യയുടെ പന്തില്‍ കുല്‍ദീപ് യാദവ് പിടിച്ചു പുറത്താക്കി. സ്കോര്‍ ബോര്‍ഡില്‍ അപ്പോള്‍ നാല് റണ്‍സേ ഉണ്ടായിരുന്നുള്ളൂ. സ്കോര്‍ ബോര്‍ഡില്‍ മാറ്റം വരും മുമ്ബ് ഡെവണ്‍ കോണ്‍വെയും മടങ്ങി. ഇത്തവണ അര്‍ഷ്ദീപിന്‍റെ പന്തില്‍ പാണ്ഡ്യക്കായിരുന്നു ക്യാച്ച്. ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും സന്ദര്‍ശകരുടെ അടുത്ത വിക്കറ്റും വീണു. അര്‍ഷ്ദീപിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു ക്യാച്ച്. വൈകാതെെ ഗ്ലന്‍ ഫിലിപ്സും പവലിയനിലേക്ക് മടങ്ങി. പാണ്ഡ്യയുടെ പന്തില്‍ കുല്‍ദീപ് യാദവ് പിടിച്ചായിരുന്നു മടക്കം. അപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് ഏഴ് റണ്‍സ് മാത്രമാണ്. അടുത്തത് അതിവേഗക്കാരന്‍ ഉമ്രാന്‍ മാലികിന്‍റെ ഊഴമായിരുന്നു. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ബ്രേസ് വെല്ലിന്‍റെ കുറ്റി ഉമ്രാന്‍ തെറിപ്പിച്ചു. ഇതോടെ അഞ്ചിന് 21 എന്ന പരിതാപകരമായ നിലയിലായി ന്യൂസിലാന്‍ഡ്. ഡാറില്‍ മിച്ചല്‍ നടത്തിയ പോരാട്ടമാണ് ന്യൂസിലാന്‍ഡിനെ വന്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചത്.
മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് ബ്രേസ് വെല്ലിന്‍റെ പന്തില്‍ എല്‍.ബി.ഡബ്ലുവില്‍ കുടുങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ വീണ്ടും പരാജയമായി. ഇരുടീമും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാണ് പരമ്ബര വിജയികളെ നിര്‍ണയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *