മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം. മുംബൈ ടെസ്റ്റില്‍ 372 റണ്‍സിനാണ് ന്യുസിലന്‍ഡിനെ തോല്‍പ്പിച്ചത്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ലെത്തി.രണ്ടാം ഇന്നിംഗ്സില്‍ ആര്‍. അശ്വിന്‍, ജയന്ത് യാദവ് എന്നിവര്‍ നാല് വിക്കറ്റ് വീതം നേടി.
167 റണ്‍സിന് രണ്ടാം ഇന്നിംഗ്സില്‍ ന്യുസിലന്‍ഡ് പുറത്തായിരുന്നു. നാലാം ദിനം 45 മിനിറ്റിനുള്ളില്‍ കളി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 325 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 276 റണ്‍സും നേടിയിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സില്‍ ഒതുങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം ഇന്നിംഗ്സില്‍ 167 റണ്‍സുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
372 റണ്‍സ് മാര്‍ജിനിലാണ് ഇന്ത്യയുടെ വിജയം. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 14ആം വിജയമാണ് ഇന്ത്യയുടെത്. ഏറ്റവും കൂടുതല്‍ റണ്‍സ് മാര്‍ജിനിലുള്ള വിജയം.
2015ല്‍ ഡല്‍ഹിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 337 റണ്‍സിനും 2016ല്‍ ഇന്‍ഡോറില്‍ ന്യുസിലന്‍ഡിനെതിരെ 321 റണ്‍സിനും 2008ല്‍ മൊഹാലിലില്‍ ഓസ്ട്രേലിയയ്ക്കെതിരെ 320 റണ്‍സും മാര്‍ജിനില്‍ ഇന്ത്യ വിജയിച്ചിരുന്നു.